എറണാകുളം: മട്ടാഞ്ചേരി കടവും ഭാഗം സിനഗോഗ് പൈതൃക ഭംഗി നഷ്ടപ്പെടാത്ത രീതിയിൽ പുനർ നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു , മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിദഗ്ധ സമിതിയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തും.
സിനഗോഗിന്റെ കെട്ടിടം മഴയും വെയിലുമേറ്റ് ജീർണിക്കാതിരിക്കാൻ താൽക്കാലിക സംരക്ഷണ മേൽക്കൂര നിർമിച്ചത് മന്ത്രി നോക്കി കണ്ടു. കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ എടുക്കുക, വാച്ച്മാനെയും ശുചീകരണത്തിന് തൊഴിലാളിയെയും നിയോഗിക്കുക എന്നീ ആവശ്യങ്ങൾ ഒപ്പം ഉണ്ടായിരുന്ന കെ.ജെ. മാക്സി എം എൽ എ ഉന്നയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയവും മന്ത്രി സന്ദർശിച്ചു. ജില്ലാ പൈതൃക മ്യൂസിയങ്ങളിൽ പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് താമസിയാതെ നിശ്ചയിക്കുമെന്നും പറഞ്ഞു. പുരാവസ്തു ഡോക്യുമെ
ന്റേഷൻ അസിസ്റ്റന്റ് ഹരികുമാർ, കെ.എം. റിയാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.