എറണാകുളം: പുരാരേഖ, പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എറണാകുളം പുരാരേഖ മേഖല ഓഫീസ് സന്ദര്‍ശിച്ചു. ചരിത്രരേഖകളുടെ വിപുലമായ ശേഖരം പരിശോധിച്ച മന്ത്രി അപൂര്‍വ്വങ്ങളായ ഗ്രന്ഥങ്ങളും നോക്കിക്കണ്ടു. പുരാരേഖവകുപ്പ് ഡയറക്ടേറേറ്റ് സൂപ്രണ്ട് എന്‍.ഷിബു, ആര്‍ക്കിവിസ്റ്റ് ആര്‍.അശോക് കുമാര്‍,എറണാകുളം പുരാരേഖ മേഖല ഓഫീസിലെ ആര്‍ക്കിവിസ്റ്റ് എ.എ അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ ചരിത്രരേഖളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും വിശദീകരിച്ചു. മട്ടാഞ്ചേരി കടവുംഭാഗം സിനഗോഗ്, കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ മഖ്ബറ എന്നിവയും മന്ത്രി സന്ദര്‍ശിച്ചു.
