കോട്ടയം: ആരോഗ്യ ഹാനിയ്ക്കിടയാക്കുന്ന വിധത്തിലുള്ള ശുചീകരണ തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പ് നൽകുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അർഹത . നിശ്ചിത ഫോറത്തിലുള്ള അപേക്ഷ , ജാതി, വരുമാന സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മുനിസിപ്പാലിറ്റി /പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം , ബാങ്ക് പാസ് ബുക്കിൻ്റേയും ആധാര്‍ കാര്‍ഡിൻ്റേയും പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ നല്‍കണം.