പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്ഡ് യുവജനങ്ങള്ക്കായി സംഘടിപ്പിക്കുന്ന ഓണ്ലൈന് ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള് ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18 നും 40 വയസ്സിനും ഇടയില് പ്രായമുള്ളവര്ക്ക് മത്സരത്തില് പങ്കെടുക്കാം. താത്പര്യമുള്ളവര് ഒക്ടോബര് 31 നകം വീഡിയോകള് https://reels2021.ksywb.in ല് അപ് ലോഡ് ചെയ്യണം. വിശദ വിവരങ്ങളും നിയമാവലിയും ലിങ്കില് ലഭിക്കും.