കല്‍പ്പറ്റ: 2016-17 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ അവാര്‍ഡ് ജില്ലാ സഹകരണബാങ്ക് കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളില്‍ രണ്ടാം സ്ഥാനമാണ് വയനാടിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍, വയനാട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി. റഹീം എന്നിവര്‍ ചേര്‍ന്ന് സ്പീക്കര്‍ പി. രാമകൃഷ്ണനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 1982ല്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലാ സഹകരണ ബാങ്കിന് ഇന്ന് 35 ശാഖകളുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 954 കോടി രൂപ നിക്ഷേപമുണ്ട്. വായ്പയായി നല്‍കിയത് 881 കോടി രൂപയാണ്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തിയാണ് ബാങ്കിനുള്ളത്. പ്രാഥമിക സംഘങ്ങളിലൂടെ കാര്‍ഷിക വായ്പയായി 201.54 കോടി രൂപയും കര്‍ഷകര്‍ക്ക് കാര്‍ഷികാനുബന്ധ വായ്പയായി 47.68 കോടി രൂപയും അനുവദിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 17.47 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ആധുനിക ബാങ്കിംഗ് സൗകര്യങ്ങളായ ആര്‍.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി, ഡി.ബി.ടി, ഇ.സി.എസ്, മൊബൈല്‍ ബാങ്കിംഗ്, ഇ-കോം എന്നിവയെല്ലാം ജില്ലാ സഹകരണ ബാങ്കില്‍ ലഭ്യമാണ്. ബാങ്കിന്റേതായി ഒരു മൊബൈല്‍ എ.ടി.എം വാനും ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഏഴ് എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന പ്രധാനമന്ത്രി ജീവന്‍ജ്യോതി ഭീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) മുതലായ ഇന്‍ഷൂറന്‍സ് പദ്ധതികളും, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുതിനുള്ള അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) പദ്ധതിയും വയനാട് ജില്ലാ സഹകരണ ബാങ്കിലൂടെ നടപ്പിലാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഇണങ്ങിയ വായ്പാ പദ്ധതികളും നടപ്പാക്കിവരുന്നു. ബാങ്ക് ആരംഭിച്ച വര്‍ഷം മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിച്ചുവരുത്.
