ഹോമിയോപ്പതി വകുപ്പിന്റെ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിയുടെ ഭാഗമായി സ്‌കൂള് തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്ത്ഥികള്ക്ക് പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണ് ബൂസ്റ്റര് മരുന്ന് Ars.Alb30 വിതരണം ഒക്ടോബര് 25, 26, 27 തിയ്യതികളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹോമിയോ) അറിയിച്ചു. ജില്ലയില് ഗവ.ഹോമിയോ ഡിസ്‌പെന്സറികളിലും മറ്റു പദ്ധതികള് പ്രകാരം പ്രവര്ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്സറികളിലും പ്രത്യേകം നിയോഗിക്കപ്പെട്ട കിയോസ്‌കുകള് മുഖേനയുമാണ് വിതരണം. എല്ലാ വിദ്യാര്ത്ഥികള്ക്കും 21 ദിവസത്തെ ഇടവേളയില് മൂന്ന് ദിവസമായി മരുന്ന് നല്കുന്നതാണ് പദ്ധതിയാണിത്. സംശയ നിവാരണങ്ങള്ക്കും ഓണ്ലൈന് രജിസ്‌ട്രേഷന് സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കും 1800-599-2011 ടോള് ഫ്രീ നമ്പരില് രാവിലെ എട്ട് മുതല് വൈകിട്ട് ആറ് വരെ വിളിക്കാം. ഫോണ്: 0491 2576355