സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില് സ്‌കൂള് തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട ജില്ലാതല കര്ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗം കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്നു. ജില്ലാ കലക്ടര് മൃണ്മയി ജോഷി അധ്യക്ഷയായി. ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം സി. വിജയകുമാര് വിഷയാവതരണം നടത്തി.
സ്‌കൂള് തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളും കെട്ടിടവും പരിസരവും ഉദ്യോഗസ്ഥര് പരിശോധിച്ച് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ബാലാവകാശകമ്മീഷന് അംഗം സി. വിജയകുമാര് യോഗത്തില് പറഞ്ഞു. യാത്രാപ്രശ്‌നം, കുടിവെള്ളം, കുട്ടികളുടെ മാനസികാരോഗ്യം, കോവിഡ് പ്രോട്ടോകോള് തുടങ്ങിയ വിഷയങ്ങള് ചര്ച്ച ചെയ്തു.
എ.ഡി.എം കെ.മണികണ്ഠന്, ജില്ലാ ശിശു സംരക്ഷണ ഓഫീസര് എസ്. ശുഭ, ബാലാവകാശ സംരക്ഷണ കമ്മീഷന് സീനിയര് ടെക്‌നിക്കല് ഓഫീസര് ആല്ഫ്രഡ് ജോര്ജ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര് യോഗത്തില് പങ്കെടുത്തു.