മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില് റീസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്ക്ക് മുന്ഗണന. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്ക്കുലേറ്റ് അക്വാകള്ച്ചര് സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്ത്താം. നൈല് തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിന് ആകെ 7.5 ലക്ഷം രൂപയാണ് ചെലവ്. റീ സര്ക്കുലേറ്ററി അക്വാകള്ച്ചര് യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ചാല് 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താത്പര്യമുള്ളവര് വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് -678651 വിലാസത്തില് ഒക്ടോബര് 28 വൈകിട്ട് നാലിനകം തപാല് മുഖേനയോ ddfpkd@gmail.com ലോ അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ഫോണ്: 0491 -2816061, 2815245.