കോടതി സമുച്ചയത്തിന്റെയും എൻ.ജി.ഒ ഫ്ലാറ്റുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ.

കൊല്ലം ബാർ അസോസിയേഷന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.

അഭിഭാഷക ക്ഷേമനിധി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപ്പൻഡ് അടക്കമുള്ളവയ്ക്കും മുൻഗണന നൽകും. കോടതികളുടെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും -മന്ത്രി പറഞ്ഞു.

 

 

കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. വി. ജയകുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മുൻ ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ, ബാർ കൗൺസിൽ മെമ്പർ സജീവ് ബാബു, ബാർ അസോസിയേഷൻ പ്രസിഡന്റ് രാജീവ് ആർ. പട്ടത്താനം, ജില്ലാ ഗവൺമെന്റ് പ്ലീഡർ വേണു നാഥൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.