മംഗല്‍പാടി ഗ്രാമ പഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന.