കേരള പബ്ലിക് സര്വീസ് കമ്മീഷന് ഒക്ടോബര് 21 ന് നടത്താന് നിശ്ചയിച്ച് കനത്ത മഴയെ തുടര്ന്ന് മാറ്റിവെച്ച അസിസ്റ്റന്റ് എന്ജിനീയര് / ഹെഡ് ഡ്രാഫ്റ്റ്സ്മാന് / അസിസ്റ്റന്റ് ഡയറക്ടര്) സിവില് (കാറ്റഗറി നമ്പര് – 219/2019), അസിസ്റ്റന്റ് എന്ജിനീയര് സിവില് (കാറ്റഗറി നം.125/ 2020), അസിസ്റ്റന്റ് എന്ജിനീയര് സിവില് (കാറ്റഗറി നം.126/ 2020) തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബര് 28 ന് ഉച്ചയ്ക്ക് 2.30 മുതല് വൈകീട്ട് 4.15 വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്ക്ക് മാറ്റമില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര് അറിയിച്ചു.