ജവഹര്‍ നവോദയ വിദ്യാലയത്തില്‍‍ 2022-2023 അധ്യയനവര്ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലെ പ്രവേശനത്തിന്  www.navodaya.gov.in ലൂടെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള അപേക്ഷകള് നവംബര് 30 വരെയും ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകള് ഒക്ടോബര് 31 വരെയും സ്വീകരിക്കും.
ആറാം ക്ലാസിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷ 2022 ഏപ്രില് 30 നും ഒമ്പതാം ക്ലാസിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷ ഏപ്രില് ഒമ്പതിനും നടക്കുമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.