നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എഞ്ചിനിയിറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനിയറിംഗ്, ഇലക്‌ട്രോൺസ് എഞ്ചിനിയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 28ന് രാവിലെ 9നും 11നും ഇടയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്‌സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let, ഫോൺ: 04868-234082, 9847347487, 9895557707.