കാക്കനാട്: വനിത ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ 12 ബ്ലോക്കുകളിലും ഒരു കോർപ്പറേഷൻ പരിധിയിലും ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി , കോതമംഗലം, മൂവാറ്റുപുഴ , പാറക്കടവ്, പള്ളുരുത്തി, പാമ്പാക്കുട , വാഴക്കുളം വടവുകോട്, വൈപ്പിൻ , കൊച്ചിൻ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. വിദ്യാഭ്യാസ യോഗ്യത : എം എസ് സി ന്യൂട്രീഷ്യൻ അല്ലെങ്കിൽ ഫുഡ് സയൻസ് അല്ലെങ്കിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്ലിനിക് അല്ലെങ്കിൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെടിക്സ് . കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റൽ എക്സ്പീരിയൻസ് അല്ലെങ്കിൽ ഡയറ്റ് കൗൺസിലിംഗ് അല്ലെങ്കിൽ ന്യൂട്രീഷനൽ അസിസ്റ്റൻറ് അല്ലെങ്കിൽ പ്രഗ്നൻസി ആൻഡ് ലാക്ടേഷൻ കൗൺസിലിംഗ് അല്ലെങ്കിൽ തെറാപ്യൂട്ടിക് ഡയറ്റ്സ് എന്നിവയിലേതെങ്കിലും പ്രവൃത്തി പരിചയം വേണം. പ്രായപരിധി പരമാവധി 45 വയസ്സ് . ദിവസവേതനം 500 രൂപ. അപേക്ഷാഫോം ഐസിഡിഎസ് ഓഫീസുകളിലും shorturl.at. /bghsC എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷാഫോമി നോടൊപ്പം സിവി , വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ പ്രോഗ്രാം ഓഫീസർ , ജില്ലാതല ഐസിഡിഎസ് സെൽ, മൂന്നാം നില, സിവിൽസ്റ്റേഷൻ കാക്കനാട് എറണാകുളം 682 030 എന്ന വിലാസത്തിലോ sampushtakeralam@gmail.com ഇ-മെയിൽ വിലാസത്തിലോ നവംബർ 12 ന് വൈകിട്ട് 3 ന് മുമ്പായി ലഭിക്കണം.