ഫെഡറല് ബാങ്കിന്റെ സി.എസ്.ആര് ഫണ്ടില് നിന്നും വിദ്യാകിരണം പദ്ധതിയിലുള്പ്പെടുത്തി പാലക്കാട് ബിഗ് ബസാര് ഹയര് സെക്കന്ഡറി സ്‌കൂളിലെ വിദ്യാര്ഥികള്ക്ക് നല്കുന്ന 20 മൊബൈല് ടാബുകള് എം.പി. വി.കെ.ശ്രീകണ്ഠന് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ഷംല അധ്യക്ഷയായി. സീനിയര് മാനേജറും ബ്രാഞ്ച് ഹെഡുമായ മഹേഷ്‌കുമാര്, വാര്ഡ് കൗണ്സിലര് പി.എസ്. വിബിന്, ഹെഡ്മാസ്റ്റര് ലേഖ ഗോവിന്ദന്, എസ്.ആര്.ജി. കണ്വീനര് എസ്. സലീന എന്നിവര് പരിപാടിയില് പങ്കെടുത്തു.