പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരളയില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / തത്തുല്യമാണ് യോഗ്യത. റെഗുലര്‍ പഠനത്തോടൊപ്പവും സമാന്തര പഠനം നടത്താം. പ്രായപരിധിയില്ല. പിഴയില്ലാതെ നവംബര്‍ പത്ത് വരെയും പിഴയോടെ നവംബര്‍ 17 വരെയും www.scolekerala.org യില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447913820
