ജില്ലയിലെ സര്ക്കാര് പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്ഫര്മേഷന് ഓഫീസില് കരാര് ഫോട്ടോഗ്രാഫര്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം. ഡിജിറ്റല് എസ്.എല്.ആര്/മിറര്ലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷന് ചിത്രങ്ങള് എടുക്കാന് കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്ക്കും മുന്ഗണന ഉണ്ടായിരിക്കും.
ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം. പി.ആര്.ഡി യിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്മാരായി സേവനം ചെയ്തവര്ക്ക് മുന്ഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വര്ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്ന്നുള്ള പരിപാടികള്ക്ക് 500 രൂപ വീതവും ലഭിക്കും.
ഒരാള്ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക. പാനലിന്റെ കാലാവധി 2023 മാര്ച്ച് 31 വരെയാണ്. താത്പര്യമുള്ളവര് ഒക്ടോബര് 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, പാലക്കാട് ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, സിവില് സ്റ്റേഷന്, പാലക്കാട് – 678001 വിലാസത്തില് അപേക്ഷ പത്ര സ്ഥാപനത്തില് ജോലി ചെയ്തതിന്റെ പരിചയം തെളിയിക്കുന്ന രേഖ സഹിതം സമര്പ്പിക്കണം. ഫോണ് – 0491 2505329