നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്കുള്ള മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29 ന് നടക്കും.

ജില്ലയിലെ പ്ലസ്ടു, വിഎച്ച്എസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ദേശിച്ചിരിക്കുന്ന ഫീസും സഹിതം രാവിലെ ഒന്‍പത് മണിക്കു മുന്‍പായി സ്ഥാപനത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്- www.gptcnta.ac.in