കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2020-21 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കൃഷ്ണന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി.ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും മികച്ച വിജയം നേടിയ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ആറ് വിദ്യാര്‍ഥികള്‍ക്ക് വീതം ചടങ്ങില്‍ ആനുകൂല്യം വിതരണം ചെയ്തു.
തൊഴിലാളി സംഘടനാ പ്രതിനിധികളായ കുറുമ്പകര രാമകൃഷ്ണന്‍, ജി. ഓമനകുട്ടന്‍, തെക്കേപ്പുറം വാസുദേവന്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മീന, ജില്ലാ ഓഫീസ് ക്ലര്‍ക്ക് ബീനാ ബാബു എന്നിവര്‍ സംസാരിച്ചു.