ജില്ലയിലെ പ്രീമെട്രിക്ക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട്‌ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബി.എഡ് യോഗ്യതയുളളവരായിരിക്കണം. ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ടി.ടി.സി. യോഗ്യതയുള്ളവരെയും പരിഗണിക്കും. ഹോസ്റ്റലിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം.
എല്‍.പി./യു.പി. ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപയും ഹൈസ്‌ക്കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5,500 രൂപയും ഓണറേറിയം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഡി.പി. ഓഫീസിലോ, നിലമ്പൂര്‍/ പെരിന്തല്‍മണ്ണ/എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04931-220315 (ഐ.ടി.ഡി.പി. നിലമ്പൂര്‍), 9747274103 (നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9562805129 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എടവണ്ണ),9745394551 (പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9744540502 (പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ നിലമ്പൂര്‍(പാടിക്കുന്ന്), 9947493740 (പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ പോത്തുകല്ല് (ഞെട്ടിക്കുളം), 9526388471 (പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ മണിമൂളി-1 (പാലാട്), 9847366545 (പ്രീമെട്രിക്ക് ബോയ്‌സ്് ഹോസ്റ്റല്‍ മമ്പാട് (മമ്പാട്), 9633613812 (പ്രീമെട്രിക്ക് ബോയ്‌സ്് ഹോസ്റ്റല്‍ പൂക്കോട്ടുംപാടം (പൂക്കോട്ടുംപാടം), 9744642624 (പ്രീമെട്രിക്ക് ബോയ്‌സ്് ഹോസ്റ്റല്‍ പോത്തുകല്ല് ( ഞെട്ടിക്കുളം).