ജില്ലയിലെ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2021 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി. തുളസീദാസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ ആനുകൂല്യവും വിതരണം ചെയ്തു. പരിപാടിയില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. കാഞ്ചന അധ്യക്ഷയായി. കേരള കര്‍ഷക തൊഴിലാളി സംഘടന നേതാക്കളായ എം.പി അലവി, സി.ടി അബ്ദുള്‍ കരീം, പി.ജി രാജഗോപാലന്‍, ഒ.കെ അയ്യപ്പന്‍, മുഹമ്മദ്, ദേവു ഉണ്ണി എന്നിവര്‍ സംസാരിച്ചു.
