കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ ആറ് ക്യാമ്പുകളിലായി ഉണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിയതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചത്.