അടിമാലി ഗ്രാമ പഞ്ചായത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് പേയ്മെന്റുകള്‍ ഇ ഗ്രാം സ്വാരാജ് പി എഫ് എം എസ് ഇന്റര്‍ഫേസ് മുഖേന നടത്തുന്നതിന് സഹായിക്കുന്നതിനായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ കരാര്‍ വൃവസ്ഥയില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9 നകം മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യത:-
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (DCP)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാ ശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍
വിഭാഗം:- പട്ടിക വര്‍ഗ്ഗം, പ്രായ പരിധി:- 2021 ജനുവരി 1 ന് 18 നും 33 നും ഇടയില്‍,
വേതനം:- 780.00- രൂപ ദിവസ വേതനം., അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 9
അര്‍ഹരായവരെ അഭിമുഖത്തിനും പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനും ശേഷം കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതാണ്.