കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 607 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-19, പരവൂർ – 13, പുനലൂർ- 13, കരുനാഗപ്പള്ളി -7
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ-30 വീതവും കല്ലുവാതുക്കൽ- 23, കടയ്ക്കൽ- 18, പട്ടാഴി വടക്കേക്കര -16, ചിതറ -15, വെളിനല്ലൂർ -12, ആദിച്ചനല്ലൂർ -11, അഞ്ചൽ, ചിറക്കര, തേവലക്കര, പോരുവഴി, വിളക്കുടി പ്രദേശങ്ങളിൽ പത്തു വീതവും ഉമ്മന്നൂർ, ഏരൂർ, തലവൂർ, തൃക്കോവിൽവട്ടം, തൊടിയൂർ, നിലമേൽ, പൂതക്കുളം, വെളിയം ഭാഗങ്ങളിൽ ഒൻപത് വീതവും കുളത്തൂപ്പുഴ, ചടയമംഗലം, ചാത്തന്നൂർ, തഴവ എന്നിവിടങ്ങളിൽ എട്ട് വീതവും കുണ്ടറ, ചവറ, നെടുമ്പന, പെരിനാട് പ്രദേശങ്ങളിൽ ഏഴ് വീതവും ഇട്ടിവ, എഴുകോൺ, പിറവന്തൂർ, മയ്യനാട് ഭാഗങ്ങളിൽ ആറ് വീതവും അലയമൺ, പന്മന, പേരയം, ശാസ്താംകോട്ട പ്രദേശങ്ങളിൽ അഞ്ച് വീതവും ഇളമ്പള്ളൂർ, കിഴക്കേകല്ലട, കരവാളൂർ, കുന്നത്തൂർ, കുലശേഖരപുരം, കുളക്കട, കൊറ്റങ്കര പട്ടാഴി എന്നിവിടങ്ങളിൽനാല് വീതവും കരീപ്ര മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.