കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് 2022 ജനുവരി മുതല്‍ പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെ ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ബാങ്ക് ലയനത്തിനെ തുടര്‍ന്ന് അക്കൗണ്ട് നമ്പര്‍, ഐ.എഫ്,എസ്.സി കോഡ് എന്നിവ മാറ്റം സംഭവിച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ടതിന്റെ കോപ്പി കൂടി ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.