മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ (01-04-2007 ന് ശേഷം ജനിച്ചവര്‍), ജൂനിയര്‍ (01-04-2003 ന് ശേഷം ജനിച്ചവര്‍), സീനിയര്‍ (ആണ്‍,പെണ്‍) വിഭാഗം ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 നവംബര്‍ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു.

കായികതാരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ ഒമ്പതിന് സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍ നവംബര്‍ അഞ്ചിന് മുമ്പായി എന്‍ട്രികള്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി, മഞ്ചേരി എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 9496901710.