കൊല്ലത്ത് വെള്ളിയാഴ്ച 805 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 805 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 802 പേര്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 137 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍
കരുനാഗപ്പള്ളി- 22, പുനലൂർ- 12, കൊട്ടാരക്കര- 11, പരവൂർ -ആറ്
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചൽ- 41, ആദിച്ചനല്ലൂർ-34, പൂതക്കുളം- 32, കുളക്കട-31, തലവൂർ -28, ചിതറ- 24, ഓച്ചിറ-22, ഇളമ്പള്ളൂർ-19, മയ്യനാട് -17, പെരിനാട്- 16, കല്ലുവാതുക്കൽ-14, വെളിനല്ലൂർ, വിളക്കുടി, പത്തനാപുരം, തഴവ, ചാത്തന്നൂർ, കരവാളൂർ, കരീപ്ര എന്നിവിടങ്ങളിൽ 13 വീതവും കടയ്ക്കൽ, തേവലക്കര, വെളിയം, ശാസ്താംകോട്ട പ്രദേശങ്ങളിൽ 12 വീതവും നിലമേൽ, ഏരൂർ ഭാഗങ്ങളിൽ 11 വീതവും നെടുമ്പന -10, കുലശേഖരപുരം-ഒമ്പത്, തൊടിയൂർ, പട്ടാഴി വടക്കേക്കര, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ എട്ട് വീതവും പന്മന, കുണ്ടറ, ഇട്ടിവ പ്രദേശങ്ങളിൽ ഏഴ് വീതവും ഉമ്മന്നൂർ, കുളത്തൂപ്പുഴ, ചവറ, ചിറക്കര ഭാഗങ്ങളിൽ ആറ് വീതവും മേലില, പൂയപ്പള്ളി, പവിത്രേശ്വരം, പട്ടാഴി, കൊറ്റങ്കര, എഴുകോൺ, അലയമൺ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ അഞ്ച് വീതവും കിഴക്കേ കല്ലട, തെക്കുംഭാഗം, നെടുവത്തൂർ, പിറവന്തൂർ, പോരുവഴി, വെട്ടിക്കവല പ്രദേശങ്ങളിൽ നാല് വീതവും നീണ്ടകര, തൃക്കോവിൽവട്ടം, ക്ലാപ്പന, കുമ്മിൾ, ഇളമാട് ഭാഗങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.