അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഇ ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്ററര്‍ വഴിയും ആരംഭിച്ചു.
അസംഘടിത മേഖലയില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എല്ലാ സ്ഥാപനങ്ങളിലെയും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്/കോച്ചിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, അവിടുത്തെ തൊഴിലാളികള്‍, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, അംഗന്‍വാടി ടീച്ചര്‍, ആയമാര്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍, വീട്ടുജോലിക്കാര്‍, ആശാരിമാര്, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, പലഹാരനിര്‍മ്മാണ തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, വിതരണക്കാര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്നവര്‍, തൊഴിലാളികള്‍ തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇശ്രമില് സൗജന്യ രജിസ്ട്രേഷന് നടത്താം.
അപേക്ഷകര്‍ 16നും 59നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ആദായ നികുതി അടക്കുന്നവരോ ഇ.പി.എഫ്.ഒ, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങളോ ആയിരിക്കരുത്. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍, ബാങ്ക് പാസ് ബുക്കുകള്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി.എസ്.സി വഴിയോ നേരിട്ടോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഇ ശ്രം വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധ ധനസഹായവും ലഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് 0467 2204602, 04994 257850 എന്നീ നമ്പറില്‍ ബന്ധപ്പെടാം.