സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം മുനിസിപ്പല്‍ ഡിവിഷന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നിയമബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഓടപ്പള്ളം ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ എം.സി ശരത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ് ബോധവല്‍ക്കരണ ക്ലാസെടുത്തു. സി.ഡി.എസ്. എക്സിക്യൂട്ടീവ് അംഗം ലിസി ബേബി, എ.ഡി.എസ്. പ്രസിഡന്റ് ശ്രീജ, നഗരസഭാംഗം സോബിന്‍ വര്‍ഗീസ്, എ.ഡി.എസ്. അംഗങ്ങളായ സുമതി, രാധ വാസു എന്നിവര്‍ സംസാരിച്ചു.
