അസംഘടിത തൊഴിലാളികളെ ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 59 വയസുവരെയുള്ള സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്കായി ‘ഇ-ശ്രം’ എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ബന്ധപ്പെട്ട തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്കിഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ സഹിതം ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കാസര്‍കോട് (ഫോണ്‍: 9496129992) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് (ഫോണ്‍: 9048026488), നീലേശ്വരം (ഫോണ്‍: 9778074704), ചെറുവത്തൂര്‍ (ഫോണ്‍: 9446862888), ഭീമനടി (ഫോണ്‍: 9496144272), കുറ്റിക്കോല്‍ (ഫോണ്‍: 9544630997) ഉപകാര്യാലയങ്ങളിലും ഒക്ടോബര്‍ 30, നവംബര്‍ ആറ്, നവംബര്‍ 10 എന്നീ തീയതികളില്‍ ബോര്‍ഡ് സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പുകളില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്യണം.