ജില്ലയില്‍ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ പുന:രാരംഭിക്കു തിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകള്‍ നടക്കുന്ന കോളനികള്‍ എം. എല്‍.എമാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കല്‍പ്പറ്റ കോളിമൂല കോളനിയില്‍ ജില്ലാതല ഉദ്ഘാടനം എം.എല്‍.എമാരായ അഡ്വ. ടി.സിദ്ധീഖ്, ഒ.ആര്‍.കേളു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷിബു, ആദിവാസി സാക്ഷരതാ മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍ ചന്ദ്രന്‍ കെനാത്തി, പ്രേരക്മാരായ വാസന്തി.പി.വി, പുഷ്പലത.എം., മഞ്ജുഷ.എ.പി, അനിത.പി.വി, വിജയകുമാരി.കെ.ജി, പി.വി.ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മീനങ്ങാടി പഞ്ചമി കോളനിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ അധ്യക്ഷത വഹിച്ചു. മേപ്പാടി ഏലവയല്‍ കോളനിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാല്‍ കോളനിയില്‍ പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് , പൊഴുതന സുഗന്ധഗിരി പ്ലാന്റേഷനില്‍ പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി, മേപ്പാടി കല്ലുമല റാട്ടക്കൊല്ലി കോളനിയില്‍ പ്രസിഡണ്ട് ഓമന രമേഷ്, തിരുനെല്ലി അംബേദ്കര്‍ കോളനിയില്‍ പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ വൈത്തിരിയില്‍ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസും, നൂല്‍പ്പുഴയില്‍ കല്ലൂര്‍ക്ക് കോളനിയില്‍ പ്രസിഡണ്ട് ഷീജ സതീഷും, അമ്പലവയലില്‍ വൈസ് പ്രസിഡണ്ട് കെ.ഷമീറും, പുല്‍പ്പള്ളി വൈസ് പ്രസിഡണ്ട് ശോഭ സുകു, മുള്ളന്‍ കൊല്ലി മരക്കടവ് കോളനിയില്‍ വൈസ് പ്രസിഡണ്ട് ലില്ലി തങ്കച്ചന്‍, തവിഞ്ഞാല്‍ മാനിയില്‍ കോളനിയില്‍ പ്രസിഡണ്ട് എല്‍സി ജോയി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദിവാസി സാക്ഷരതാ പഠന കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.