കാക്കനാട്: മുല്ലശ്ശേരി കനാൽ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. സർക്കാരിൽ നിന്നുള്ള ഉള്ള സാങ്കേതിക അനുമതി ലഭിച്ചതോടെയാണ് മൈനർ ഇറിഗേഷൻ സെൻറർ സർക്കിളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിൻ കോർപറേഷനും സി.എസ്.എം.എലും നവീകരണത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകും. പത്ത് കോടി രൂപ അടങ്കൽ തുക പ്രതീക്ഷിക്കുന്ന പദ്ധതി മാർച്ച് 31 നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഇതോടനുബന്ധിച്ച് മുല്ലശ്ശേരി കനാലിൽ താല്കാലികമായി നിർമ്മിക്കുന്ന കടകളും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും നീക്കം ചെയ്യുന്ന തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഓപറേഷൻ ബ്രേക്ക് ത്രൂ വിന്റെ കീഴിൽ നഗരത്തിലുള്ള വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജലസേചന വകുപ്പാണ്.