കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒഴിവുളള നൂറിലധികം സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ സ്വീകരിക്കുന്നു. അഡ്മിഷന് നേടാന്‍ താത്പര്യമുളളവര്‍ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി അപേക്ഷ നല്‍കണം.
ഒഴിവുളള ട്രേഡുകള്‍- ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യന്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് ടെക്നീഷ്യന്, പ്ലംബര്‍, പെയിന്റര്‍ ജനറല്‍, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേഷന്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, വയര്‍മാന്‍, ഇലക്ട്രോപ്ലേറ്റര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.itikalamassery. kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0484-255505 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.
