ജില്ലയില്‍ ഞായറാഴ്ച 592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 848 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 591 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 82 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -19, കൊട്ടാരക്കര -14, പുനലൂർ- എട്ട്, പരവൂർ – രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചൽ- 31, ഏരൂർ- 26, കല്ലുവാതുക്കൽ- 25, കിഴക്കേ കല്ലട- 20, വെളിയം- 17, പത്തനാപുരം, കുളക്കട എന്നിവിടങ്ങളിൽ 15 വീതവും അലയമൺ, ഓച്ചിറ പ്രദേശങ്ങളിൽ 14 വീതവും മൈനാഗപ്പള്ളി, കുലശേഖരപുരം ഭാഗങ്ങളിൽ 11 വീതവും കരവാളൂർ, കുണ്ടറ, ക്ലാപ്പന, ചാത്തന്നൂർ, ചിതറ എന്നിവിടങ്ങളിൽ 10 വീതവും വെളിനല്ലൂർ, വിളക്കുടി, തഴവ, കടയ്ക്കൽ പ്രദേശങ്ങളിൽ ഒമ്പത് വീതവും ഇടമുളയ്ക്കൽ, തൊടിയൂർ, പൂയപ്പള്ളി, മേലില, മൈലം ഭാഗങ്ങളിൽ എട്ട് വീതവും പേരയം -ഏഴ്, ആദിച്ചനല്ലൂർ, ഇട്ടിവ, എഴുകോൺ, ചവറ, തലവൂർ, തേവലക്കര, നെടുവത്തൂർ, പട്ടാഴി വടക്കേക്കര, നീണ്ടകര എന്നിവിടങ്ങളിൽ ആറ് വീതവും വെട്ടിക്കവല, പെരിനാട്, തൃക്കോവിൽവട്ടം, ചിറക്കര, കുളത്തൂപ്പുഴ, കരീപ്ര പ്രദേശങ്ങളിൽ അഞ്ച് വീതവും പട്ടാഴി, പന്മന, പൂതക്കുളം ഭാഗങ്ങളിൽ നാല് വീതവും ശൂരനാട് വടക്ക്, ശാസ്താംകോട്ട, മയ്യനാട്, പോരുവഴി, നെടുമ്പന, നിലമേൽ, തെക്കുംഭാഗം, ചടയമംഗലം, കുമ്മിൾ, ഇളമാട് എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.