ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ശുചീകരണവും അണുനശീകരണവും പൂർത്തിയായി. 773 വിദ്യാലയങ്ങളും വിദ്യാർഥികളെ വരവേൽക്കാൻ തയ്യാറായി. എൽ.പി, യു പി, എച്ച് എസ്, അണ് എയ്ഡഡ് , എം ജി എൽ സി വിഭാഗങ്ങളിൽ ജില്ലയിൽ 645 വിദ്യാലയങ്ങളും വി എച്ച് എസ് ഇ യിൽ 22 ഉം എച്ച് എസ് എസ് വിഭാഗത്തിൽ 106 വിദ്യാലയങ്ങളുമാണ് ജില്ലയിൽ ഉള്ളത്.

ജില്ലയിൽ ആകെ 741 സ്‌കൂളുകൾക്ക് ആണ് ഫിറ്റ്നസ് ലഭിച്ചത്. 32 സ്‌കൂളുകൾക്ക് ഫിറ്റ്നസ് ലഭിക്കാൻ ബാക്കിയുണ്ട്. എൽ.പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ എല്ലാ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് ലഭിച്ചു. 571 സ്കൂളുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. എച്ച് എസ് എസ് (106), വി എച്ച് എസ് ഇ (22) വിഭാഗത്തിലും മുഴുവൻ സ്‌കൂളുകളും ഫിറ്റ്നസ് നേടി. എം ജി എൽ സി കളിൽ 13 എണ്ണത്തിനും അണ് എയ്ഡഡിൽ 29 സ്‌കൂളുകൾക്കും ആണ് ഫിറ്റ്നസ് ലഭിച്ചതെന്നും ഡി ഡി ഇ കെ.വി.പുഷ്പ അറിയിച്ചു.