സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ 14-ാം ബാച്ച് പത്താംതരം തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 91.5% ശതമാനം വിജയം. ഓഗസ്റ്റില്‍ 19 കേന്ദ്രങ്ങളിലായി ജില്ലയില്‍ 1046 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 957 പേര്‍ വിജയിക്കുകയും, ഉന്നത പഠനത്തിന് യോഗ്യത നേടുകയും ചെയ്തു. ഏറ്റവു പ്രായം കൂടിയ പഠിതാവ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 60 വയസ്സുള്ള വള്ളിയാണ്. ജില്ലയിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാവായ സല്‍മ (അബ്ദുള്‍ സലീം) മികച്ച വിജയം കരസ്ഥമാക്കി.

കുമരംപുത്തൂര്‍, പറളി, അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി, പൊറ്റശ്ശേരി, പത്തിരിപ്പാല സെന്ററുകള്‍ 100% വിജയം കരസ്ഥമാക്കി. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്നവര്‍ അപേക്ഷയും, പേപ്പര്‍ ഒന്നിന് 400/- രൂപ നിരക്കില്‍ അപേക്ഷ ഫീസ് നവംബര്‍ അഞ്ചിനകം അതത് പരീക്ഷാകേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ല്‍ ലഭിക്കും.