കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷയായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു. വരണാധികാരിയായി സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്കുമാര്‍ നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ ബ്ലോക്ക് ഉപാദ്ധ്യക്ഷന്‍ കെ.കെ ഹനീഫ, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.ബി നസീമ, സലാം നീലിക്കണ്ടി, പ്രഭാകരന്‍, ശകുന്തള ഷണ്‍മുഖന്‍, ടി. ഉഷാകുമാരി, എം. സെയ്ത്, എം.ഒ ദേവസ്യ, പി.സി മമ്മൂട്ടി, ജിന്‍സി സണ്ണി, പി. ബാലന്‍, പി.സി അയ്യപ്പന്‍, ജഷീര്‍ പള്ളിവയല്‍, കൊച്ചുറാണി ജോസഫ്, വിജയകുമാരി ടീച്ചര്‍, ബിന്ദു പ്രതാപന്‍, റോഷ്‌ന യൂസുഫ്, കെ. മിനി, അനില തോമസ്, എ. ദേവകി, പി.കെ അബ്ദുറഹിമാന്‍, ബിനുതോമസ്, ജോയ് തൊട്ടിത്തറ, പി. വര്‍ഗീസ്, ബ്ലോക്ക് സെക്രട്ടറി കെ. സരുണ്‍ എന്നിവര്‍ സംസാരിച്ചു. ഉഷാതമ്പി മറുപടി പ്രസംഗം നടത്തി.
