കോട്ടയം: ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്പെൻസറികളിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ നിയമനത്തിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 40 വയസിൽ താഴെയുള്ളവർക്കാണ് അവസരം. യോഗ്യത: അംഗീകൃത സർവകലാശാല/ സർക്കാർ സ്ഥാപനത്തിൽ നിന്നും യോഗയിൽ ഒരുവർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ പി.ജി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. യോഗ്യരായവർ നവംബർ അഞ്ചിന് രാവിലെ 10.30ന് ബയോ ഡാറ്റയും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സഹിതം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2583516