സംസ്ഥാനത്തെ വില്ലേജുകളിലെ ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്ന ബൃഹത് പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ സാമാജികരുമായി പങ്കുവയ്ക്കുതിനുള്ള ശില്പശാല ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30 ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ശില്പശാലയിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സർക്കാർ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.