കേരളപ്പിറവിദിനത്തിൽ നിയമനിർമ്മാണ സഭകളിലെ മലയാളി വനിതകളെ സാംസ്‌ക്കാരിക വകുപ്പ് ആദരിച്ചു. നിയമസഭാഗങ്ങളായ സാമാജികരെയും ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി വനിതകളെയുമാണ് സമം പദ്ധതിയുടെ ഭാഗമായി ആദരിച്ചത്. മണ്മറഞ്ഞ സാമാജികർക്കു പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

പുരുഷനിയന്ത്രിതമായ ഒരു സമൂഹത്തിൽ ലിംഗ സമത്വം അത്രവേഗം സാധ്യമാകില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. സ്ത്രീ -പുരുഷ സമത്വം എന്ന ആശയം സാധ്യമാകാനുള്ള ബോധവൽക്കരണം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ തടയുന്നതിനും ലിംഗസമത്വത്തിനായുള്ള പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടികളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭാർഗവി തങ്കപ്പൻ, ടി എൻ സീമ, എ സതീ ദേവി, സി എസ് സുജാത, ജെ മേഴ്സികുട്ടിയമ്മ, നബീസ ഉമ്മാൾ, മീനാക്ഷി തമ്പാൻ, ഗിരിജ സുരേന്ദ്രൻ, ആർ ലതാ ദേവി, സാവിത്രി ലക്ഷ്മണൻ, ശോഭന ജോർജ്, എലിസബത്ത് മാമൻ, മാലേത്ത് സരളാ ദേവി, ഐഷാ പോറ്റി, ജെ അരുന്ധതി, കെ കെ ലതിക, കെ എസ് സലീഖ, ഗീതാ ഗോപി, ജമീല പ്രകാശം, കെ കെ ശൈലജ ടീച്ചർ, സി കെ .ആശ, യു പ്രതിഭ, കെ സി റോസക്കുട്ടി, വീണാ ജോർജ്, ദലീമ ജോജോ, ജെ ചിഞ്ചുറാണി, കാനത്തിൽ ജമീല, കെ കെ രമ, ഒ എസ് അംബിക , കെ ശാന്തകുമാരി എന്നിവരെയാണ് ആദരിച്ചത്.

ആനിമസ്‌ക്രീൻ, കെ ആർ ഗൗരിയമ്മ, റോസമ്മ ചാക്കോ, പെണ്ണമ്മ ജേക്കബ്, പി ദേവൂട്ടി, കെ ആർ സരസ്വതിയമ്മ, എം കമലം, കെ ഒ. അയിഷാ ബായി, ലീല ദാമോദര മേനോൻ, കുസുമം ജോസഫ്, ഒ .ടി ശാരദാ കൃഷ്ണൻ, റേച്ചൽ സണ്ണി പനവേലിൽ, മേഴ്സി രവി, സുശീലാ ഗോപാലൻ, നഫീസത്ത് ബീവി തുടങ്ങിയ വനിതാ സാമാജികർക്കു ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

സ്പീക്കർ എം .ബി രാജേഷ്, ഗായിക കെ എസ് ചിത്ര, മന്തിമാരായ സജിചെറിയാൻ, കെ എൻ ബാലഗോപാൽ, അഡ്വ.കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സാംസ്‌ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.