മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സർക്കാർ ഹെൽപ്പ് ലൈൻ ആരംഭിച്ചു. സംസ്ഥാന സാമൂഹ്യനിതി വകുപ്പിന്റെ കിഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ്പ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് 14567 എന്ന ടോൾഫ്രി നമ്പറിൽരാവിലെ 8 മുതൽ രാത്രി 8 വരെ ബന്ധപ്പെടാം.

പോലീസ്, ആരോഗ്യ വകുപ്പ്, ലീഗൽ സർവിസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, റവന്യു വകുപ്പ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഹെൽപ്പ് ലൈൻ പ്രവർത്തിക്കുക. ഹെൽപ്പ് ലൈനിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.