തൃത്താല മണ്ഡലത്തിലെ സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യത്തോടെ മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചത്. 15 ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.

പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എസ് ജിജി, തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രസാദ്, പാലക്കാട് ഡയറ്റ് എച്ച് എം ഇന്‍ ചാര്‍ജ് ടി. പി രാജഗോപാല്‍ ,എസ്.എസ്.കെ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി ദേവരാജ്, പി ടി എ പ്രസിഡന്റ് കെ പി പ്രജീഷ്, എം. ടി.എ പ്രസിഡന്റ് അശ്വതി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഷംനാദ് ,ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.