വയനാട്: ജില്ലയെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി വിത്തെറിഞ്ഞ് കുടുംബശ്രീ. മാനന്തവാടി വള്ളിയൂര്‍ കാവില്‍ അഞ്ച് ഏക്കര്‍ സ്ഥലം വിത്തെറിയാന്‍ ഒരുങ്ങി കഴിഞ്ഞു. ഇതിനോടകം 40 ഏക്കറില്‍ കൃഷി ആരംഭിക്കുകയും ചെയ്തു. ജില്ലയില്‍ എണ്ണൂറിലധികം ഏക്കര്‍ തരിശുഭൂമി ഇതിനോടകം കുടുംബശ്രീ ജീവ ടീം കണ്ടെത്തിയിട്ടുണ്ട്. വയലുകളുടെ നാടായിരുന്ന വയനാടിനെ തിരികെ കൊണ്ടു വരുന്നതിനും പാവപ്പെട്ട സ്ത്രീ കര്‍ഷകര്‍ക്കു വരുമാന മാര്‍ഗം ഉറപ്പാക്കുകയുമാണ് തരിശുരഹിത ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷവും കുടുംബശ്രീ കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിരുന്നു. തരിശുരഹിത ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ഈ മാസം അവസാനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
