കൊല്ലത്ത് 304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 609 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 301 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 53 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -11, കൊട്ടാരക്കര -ആറ്, പരവൂർ – ആറ്,പുനലൂർ- ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കൽ- 17, ചിതറ -15, ഇട്ടിവ -12, കടയ്ക്കൽ -11, ശാസ്താംകോട്ട- എട്ട്, അഞ്ചൽ -ഏഴ്, വെളിയം, പൂതക്കുളം, ചാത്തന്നൂർ,കരീപ്ര, ഉമ്മന്നൂർ, അലയമൺ ഭാഗങ്ങളിൽ ആറു വീതവും വെളിനല്ലൂർ, മയ്യനാട്, മൈലം, മേലില, തേവലക്കര, കുമ്മിൾ പ്രദേശങ്ങളിൽ അഞ്ചു വീതവും ശൂരനാട് വടക്ക്, പത്തനാപുരം, നെടുമ്പന, ഏരൂർ, എഴുകോൺ പ്രദേശങ്ങളിൽ നാലു വീതവും പവിത്രേശ്വരം, പന്മന, തൃക്കോവില്വട്ടം, ചിറക്കര, ചവറ, കൊറ്റങ്കര, കുളക്കട, ഓച്ചിറ, ഇളമാട് ഭാഗങ്ങളിൽ
മൂന്ന് വീതവും മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.