കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, ബിസിനസ് ഇക്കണോമിക്‌സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 10ന് കോളേജില്‍ നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ എട്ടിന് ഉച്ച രണ്ടിന് കോളേജില്‍ നടക്കും.

എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.റ്റി.ഇ/കെ.ജി.സി.ഇ/എന്‍.സി.വി.റ്റി യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscek.ac.in 04994 – 250290