മലമ്പുഴ, പോത്തുണ്ടി, മംഗലം ജലസേചന പദ്ധതികളുടെ കനാലുകളിലൂടെയുള്ള രണ്ടാംവിളയ്ക്കുള്ള ജലവിതരണം നവംബര് 15 നും 20 നുമിടയില് ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില് നടന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. കാലാവസ്ഥയ്ക്കനുസരിച്ചും ജല ലഭ്യത അനുസരിച്ചും ജലവിതരണം അവസാനിപ്പിക്കേണ്ട തീയതി ജനുവരി രണ്ടാംവാരം ചേരുന്ന ഉപദേശകസമിതി യോഗത്തില് തീരുമാനിക്കും.