കുടിയേറ്റ തൊഴിലാളികള്, നിര്മ്മാണമേഖലയിലെ തൊഴിലാളികള് ഉള്പ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാര് അധിഷ്ഠിത നാഷണല് ഡാറ്റാബേസിന്റെ രജിസ്‌ട്രേഷന് ഇ- ശ്രാം പോര്ട്ടല് മുഖേന സൗജന്യമായി കോമണ് സര്വീസ് സെന്റര്/ അക്ഷയ സെന്ററുകള് വഴിയോ മൊബൈല് ആപ്പ് വഴിയോ നടത്താമെന്ന് ജില്ലാ ലേബര് ഓഫീസര് എന്ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
ഈ പോര്ട്ടലില് രജിസ്റ്റര് ചെയ്യുന്ന തൊഴിലാളികള്ക്ക് ലഭിക്കുന്ന യൂണിക് ഐഡന്റിഫിക്കേഷന് കാര്ഡിലൂടെ കേന്ദ്ര സര്ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടാതെ തൊഴിലാളികള്ക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരം അപകട ഇന്ഷുറന്സ് രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്ക്കാര് പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണെന്ന് ജില്ലാ ലേബര് ഓഫീസര് എന്ഫോഴ്‌സ്‌മെന്റ് അറിയിച്ചു.