കർഷകർക്കായുള്ള ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി നവംബർ മൂന്നിന് പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും. ‘കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പ്സെറ്റുകൾ’ എന്ന വിഷയത്തിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയവും സംസ്ഥാന ഊർജ്ജ വകുപ്പും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 6282937809 നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു.
