കൊഴിഞ്ഞാമ്പാറ ഗവ. ആര്ട്‌സ് ആന്ഡ് സയന്സ് കോളേജില് ഒന്നാം വര്ഷ ബിരുദ കോഴ്‌സുകള്ക്ക് സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്വകലാശാലയുടെ യു.ജി. ക്യാപ് രജിസ്‌ട്രേഷന് ചെയ്ത താല്പര്യമുള്ള വിദ്യാര്ഥികള് നവംബര് രണ്ടിന് രാവിലെ 11.30 ന് മുന്പ് സര്ട്ടിഫിക്കറ്റുകളുമായി കോളേജില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.
ബി.കോം, ബി.എ ഫംഗ്ഷണല് ഇംഗ്ലീഷ്, ബി.എസ്.സി മൈക്രോബയോളജി (ഭിന്നശേഷി വിഭാഗം- 2, ലക്ഷദ്വീപ് വിഭാഗം- 1, സ്‌പെഷ്യല് സ്‌പോര്ട്‌സ് കോട്ട- 1 ) ബി.എ തമിഴ് (ഈഴവ-2, ഇ.ഡബ്ലിയു.എസ്- 2, ലക്ഷദ്വീപ് വിഭാഗം- 1, സ്‌പെഷ്യല് സ്‌പോര്ട്‌സ് കോട്ട- 1) എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവുള്ളത്. ഫോണ്: 04923-272883.