പാലക്കാട് ഗവ.വിക്ടോറിയ കോളേജില് ഹിസ്റ്ററി വകുപ്പില് ഗസറ്റ് ലക്ചറര് ഒഴിവ്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്ക്ക് മുന്ഗണന ലഭിക്കും. ഇവരുടെ അഭാവത്തില് 55 ശതമാനത്തില് കുറയാത്ത മാര്ക്ക് ബിരുദാനന്തര ബിരുദത്തിന് നേടിയിട്ടുള്ളവരെയും പരിഗണിക്കും.
യോഗ്യരായവര് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം നവംബര് എട്ടിന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയില് പങ്കെടുക്കണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. പങ്കെടുക്കുന്നതിന് മുന്മ്പ് ഡി.ഡി ഓഫീസില് പേര് രജിസ്റ്റര് ചെയ്യണം. ഫോണ്: 0491 2576773.